Events
Niagara Malayalee Samajam - Niagara Summer Fest
Niagara Malayalee Samajam - Volleyball Tournament Inauguration
Niagara Malayalee Samajam - Volleyball Tournament highlights
Niagara Malayalee Samajam - Onam-2024

നയാഗ്ര മലയാളി സമാജം...

‘ഒന്നിച്ചു, ഒറ്റക്കെട്ടായി മുന്നേറാം’

നയാഗ്ര റീജിയണിലെ എല്ലാ വിഭാഗത്തിൽപ്പെട്ട മലയാളികളെയും ഒരു പ്രസ്ഥാനത്തിന്റെ കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളി സമാജം എന്ന ആശയം ഉടലെടുക്കുന്നത്. ഗ്രിംസ്ബി, സെന്റ് കാതറൈൻസ്, തോറോൾഡ്, നയാഗ്ര ഫാൾസ്, നയാഗ്ര ഓൺ ദി ലേയ്ക്ക്, പോർട്ട് കോൾബോൺ, ഫോർട്ട് എറി, വെലന്റ് എന്നീ പ്രദേശങ്ങളെയാണ് നയാഗ്ര മലയാളി സമാജത്തിനു കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയിൽ ജാതി, മതം, രാഷ്ട്രീയം എന്നീ തരംതിരിവുകൾ ഇല്ല എന്നതാണ് നയാഗ്ര മലയാളി സമാജത്തിന്റെ പ്രത്യേകത. പൗരന്മാർ, സ്ഥിര താമസക്കാർ, ജോലി ചെയൂന്നുന്നവർ, വിദ്യാർഥികൾ എന്നീ തരം തിരിവുകൾ സമാജത്തിലെ അംഗത്വത്തിന് തടസ്സമാവില്ല. പ്രതിവർഷവും നടത്തുന്ന സൗഹാർദ രാവ്, പിക്നിക്, ഓണം, ക്രിസ്തുമസ് എന്നീ പരിപാടികൾക്ക് പുറമെ മലയാളി സമൂഹത്തിനു ഉപകാരപ്രദമാകുന്ന വിവിധ പരിപാടികളും സമാജത്തിന്റെ കർമ്മ പദ്ധതിയിലുണ്ട്.

200 ലേറെ കുടുംബങ്ങളുടെ അംഗത്വത്താൽ സമ്പന്നമാണ് സമാജം. നയാഗ്ര മേഘലയിലെത്തുന്ന മലയാളികൾക്ക് എന്നും ഒരു മാർഗദീപമാണ് നയാഗ്ര മലയാളി സമാജം.


ലക്ഷ്യങ്ങൾ

  • മലയാളികളുടെ സാമൂഹിക സാംസ്കാരിക ഉദ്ഗ്രഥനം
  • കേരളത്തിന്റെ കലകളെയും സoസ്കാരത്തെയും വരുന്ന തലമുറയ്ക്ക് പരിചയപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക
  • കേരളത്തിന്റെ സoസ്കാരവും കനേഡിയൻ സംസ്കാരവും തമ്മിലുള്ള സമന്വയത്തിനു വേദിയൊരുക്കുക
  • മലയാള ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക
  • കേരളത്തിലും കാനഡയിലും ദുരിതം നേരിടുന്നവർക്ക് നേരിട്ടും അല്ലാതെയും കൈത്താങ്ങാവുക
  • വിദ്യാർത്ഥികൾക്ക് കൗൺസിലിങ്ങും ജോലി കണ്ടെത്തുന്നതിനുള്ള സഹായവും